കടയ്ക്കാവൂർ: കയർ തൊഴിലാളികളുടെ സമരസംഘടനയായ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു ) കടയ്ക്കാവൂർ ബ്രാഞ്ച് സമ്മേളനം സഖാവ് രാജൻ നഗറിൽ യൂണിയൻ ജില്ലാ പ്രസിഡന്റ് ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ബ്രാഞ്ച് പ്രസിഡന്റ് ഷൈലജ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ ജില്ലാ ട്രഷറർ അഞ്ചുതെങ്ങ് സുരേന്ദ്രൻ, യൂണിയൻ ഭാരവാഹികളായ പി. മണികണ്ഠൻ, ജി. വ്യാസൻ, അഫ്സൽ മുഹമ്മദ്, എസ്.സാബു, സുധാകരൻതുടങ്ങിയവർ സംസാരിച്ചു. അഡ്വ. പ്രദീപ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു. അഡ്വ. പ്രദീപ് കുമാർ (പ്രസിഡന്റ്) ഷൈലജ, പ്രകാശ്. ആർ (വൈസ് പ്രസിഡന്റ്ൻമാർ) എസ്. സാബു (സെക്രട്ടറി) സുഹൈൽ, സുരേഷ്, റൂബി (ജോ. സെക്രട്ടറിമാർ) എന്നിവരെ ഭാരവാഹികളായി തിരഞ്ഞെടുത്തു.