sasi

കിളിമാനൂർ: സി.പി.ഐ പുളിമാത്ത് ലോക്കൽ പ്രതിനിധി സമ്മേളനം മുൻ ഡെപ്യൂട്ടി സ്പീക്കർ വി.ശശി ഉദ്ഘാടനം ചെയ്തു. ജി.ശിശുപാലൻ,രാധാകൃഷ്ണൻ ചെങ്കികുന്ന്,എസ്.നയനകുമാരി എന്നിവരടങ്ങിയ പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. മുതിർന്ന കമ്മ്യൂണിസ്റ്റ് മധുസൂദനൻ പതാക ഉയർത്തി. എസ്.ഹരിശങ്കർ രക്തസാക്ഷി പ്രമേയവും മിഥുന എ.എം അനുശോചന പ്രമേയവും അവതരിപ്പിച്ചു. അഡ്വ.ഇന്ദിരാ രവീന്ദ്രൻ,സി.പി.ഐ മണ്ഡലം സെക്രട്ടറി എ.എം. റാഫി,സെക്രട്ടേറിയറ്റംഗം ജി.എൽ. അജീഷ്,സോമരാജകുറുപ്പ്,കാരേറ്റ് മുരളി, മണ്ഡലം കമ്മിറ്റി അംഗങ്ങളായ കെ.ശശിധരൻ, ബി.എസ്. റജി, കെ.ജി. ശ്രീകുമാർ,രതീഷ് വല്ലൂർ,ധനപാലൻ നായർ,ലേഖ എന്നിവർ സംസാരിച്ചു.

11 അംഗ ലോക്കൽ കമ്മിറ്റിയെയും 28 മണ്ഡലം സമ്മേളനം പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു. സെക്രട്ടറിയായി ജെ.സുരേഷിനേയും, അസി.സെക്രട്ടറിയായി രാധാകൃഷ്ണണൻ ചെങ്കികുന്നിനേയും തിരഞ്ഞെടുത്തു ജെ.സുരേഷ് സ്വാഗതവും,രാധാകൃഷ്ണൻ നന്ദിയും പറഞ്ഞു.