പാലോട്: എസ്.എൻ.ഡി.പി യോഗം നന്ദിയോട് യൂണിറ്റ് സെക്രട്ടറി പി.അനിൽകുമാറിന്റെ നിര്യാണത്തിൽ അനുശോചന യോഗം നടന്നു.ആലുമ്മൂട്ടിൽ നടന്ന യോഗത്തിൽ എസ്.എൻ.ഡി.പി യോഗം തിരുവനന്തപുരം യൂണിയൻ പ്രസിഡന്റ് ഡി.പ്രേംരാജ്,ബി.എസ്.രമേശൻ,ശ്രീകുമാർ, പി.എസ്.ബാജിലാൽ, ഗോപിനാഥൻ,ജെ.ബാബു,യു.എസ്.ബോബി തുടങ്ങിയവർ പങ്കെടുത്തു.
നന്ദിയോട് ജോയിന്റ് ഫാമിംഗ് സഹകരണ സംഘത്തിന്റെ നേതൃത്വത്തിൽ നടന്ന യോഗം സംഘം പ്രസിഡന്റ് ബി.എൽ. കൃഷ്ണപ്രസാദിന്റെ അദ്ധ്യക്ഷതയിൽ ശൈലജാ രാജീവൻ, പി.എസ്.ബാജിലാൽ, പേരയം ശശി, ജി.എസ്.ഷാബി, പി.എസ്.പ്രഭു, പുലിയൂർ രാജൻ, പത്മാലയം മിനിലാൽ, രാജ് കുമാർ, കാനാവിൽ ഷിബു, കടുവാച്ചിറ സനൽ, മോഹനൻ, പ്രമോദ് സാമുവൽ, പി.രാജീവൻ, ബി.സുശീലൻ, ഗീതാ ശ്രീകുമാർ,ഉഷാ വിജയൻ, ഷീനാ പ്രസാദ്, പി.മോഹനൻ, ജി.സോമൻ, ആലുങ്കുഴി ചന്ദ്രമോഹനൻ, എൻ.രാജശേഖരൻ, വി.രവീന്ദ്രൻ, ലതാകുമാരി, സി.വി.ശ്രീകല തുടങ്ങിയവർ സംസാരിച്ചു.