dd

നെയ്യാറ്റിൻകര: കവി സുകു മരുതത്തൂർ രചിച്ച സ്വദേശാഭിമാനി രാമകൃഷ്ണപിള്ളയുടെ ജീവചരിത്ര കാവ്യമായ 'അഗ്നിസൂര്യന്റെ പ്രകാശനം' സ്വദേശാഭിമാനി ടൗൺ ഹാളിൽ നടന്ന ചടങ്ങിൽ കെ. ആൻസലൻ എം.എൽ.എ, കേന്ദ്ര ഫിലിം സെൻസർ ബോർഡ് അംഗം തിരൂർ രവീന്ദ്രന് നൽകി നിർവഹിച്ചു. നിയമസഭാ സെക്രട്ടറി എസ്.വി. ഉണ്ണികൃഷ്ണൻ നായർ മുഖ്യാതിഥിയായിരുന്നു. സാഹിത്യകാരനും നിരൂപകനുമായ ടി.പി. ശാസ്തമംഗലം പുസ്തകം പരിചയപ്പെടുത്തി. നെയ്യാറ്റിൻകര സനൽ, ജെ.ജോസ് ഫ്രാങ്ക്ളിൻ, തിരക്കഥാകൃത്ത് വി.എം.ശിവരാമൻ, കൗൺസിലർ മഞ്ചന്തല സുരേഷ്, എ. സുരാജ്, മുഖർശംഖ് കലാകാരൻ നെയ്യാറ്റിൻകര കൃഷ്ണൻ, നാടക നടൻ ഗോപൻ കൂട്ടപ്പന, മണികണ്ഠൻ.വി., ഗോപിക ആർ.എ. എന്നിവർ പങ്കെടുത്തു.