തിരുവനന്തപുരം:സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഇക്കൊല്ലം ഹജ്ജ് തീർത്ഥാടനത്തിന് അനുമതി ലഭിച്ചിട്ടുള്ള ഹാജിമാർക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ പഠന - പരിശീലന ക്ലാസ് മന്ത്രി അഡ്വ.ആന്റണി രാജു ഉദ്ഘാടനം ചെയ്തു.വള്ളക്കടവ് അറഫ ഒാഡിറ്റോറിയത്തിൽ നടന്ന പരിശീലന ക്ലാസിൽ വള്ളക്കടവ് മുസ്‌ലിം ജമാഅത്ത് പ്രസിഡന്റ് എ.സൈഫുദ്ദീൻ ഹാജി അദ്ധ്യക്ഷത വഹിച്ചു.മുൻ വഖഫ് ബോർഡ് ചെയർമാൻ ഹാഫിസ് അബ്ദുൽ ഗഫാർ മൗലവി മുഖ്യപ്രഭാഷണം നടത്തി.ഹജ്ജ് ട്രെയിനർമാരായ എൻ.പി.ഷാജഹാൻ,തിരുവല്ലം യൂസുഫ് എന്നിവർ പഠന - പരിശീലന ക്ലാസുകൾക്ക് നേതൃത്വം നൽകി.സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം മുസമ്മിൽ ഹാജി, ചങ്ങനാശേരി,നിസാർ കല്ലമ്പലം,ഇ.സുധീർ,ഇ.റഹ്മത്തുള്ള,ബി.സുലൈമാൻ,എം.അബ്ദുൽ റഷീദ്,എ.ഷാൻ എന്നിവർ സംസാരിച്ചു.