nss

നെയ്യാറ്റിൻകര:താലൂക്ക് എൻ. എസ് .എസ് യൂണിയന്റെ ആഭിമുഖ്യത്തിൽ കരയോഗം പ്രസിഡന്റ്, സെക്രട്ടറിമാർക്കായി സംഘടിപ്പിച്ച നേതൃ സംഗമത്തിന്റെ ഉദ്ഘാടനം എം.സംഗീത് കുമാർ നിർവഹിച്ചു.
യൂണിയൻ ചെയർമാൻ പി.എസ്.നാരായണൻ നായർ അദ്ധ്യക്ഷത വഹിച്ചു. യൂണിയന്റെ അടുത്ത ഒരുവർഷത്തേക്കുള്ള ക്ഷേമ പദ്ധതികളുടെ ഔപചാരിക പ്രഖ്യാപനവും നടന്നു.യൂണിയൻ സെക്രട്ടറി വി ഷാബു, ഭരണ സമിതി അംഗങ്ങളായ ജി.പ്രവീൺ കുമാർ,മധുകുമാർ, എം എസ് പ്രേജിത്, സുഭിലാൽ, വിക്രമൻ നായർ, മാധവൻ പിള്ള, സുരേഷ് കുമാർ, പ്രതിനിധി സഭാംഗങ്ങളായ ചെങ്കൽ രാജശേഖരൻ നായർ, ഡി. വേണുഗോപാൽ, നാരായണൻ കുട്ടി, അഡ്വ.അജയകുമാർ എൻ. എസ് .എസ് ഇൻസ്‌പെക്ടർ അരുൺ ജി.നായർ എന്നിവർ പങ്കെടുത്തു.