parisodhana

വക്കം : വക്കത്ത് ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു.

ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെയും വക്കം റൂറൽ ഹെൽത്ത് സെന്ററിന്റെയും നേതൃത്വത്തിൽ വക്കം ചന്തമുക്കിലെ ഹോട്ടലുകളിലും ബേക്കറികളിലും, മാർക്കറ്റിലുമായിരുന്നു പരിശോധന. കടകളിൽ നിന്ന് പഴകിയ ജൂസുകൾ, കറി പൗഡറുകൾ, ബേക്കറി സാധനങ്ങൾ, അച്ചാറുകൾ, നിരോധിത പ്ലാസ്റ്റിക് കവറുകൾ തുടങ്ങിയവ പിടിച്ചെടുത്തു. പഴകിയ ഭക്ഷണ സാധനങ്ങൾ സൂക്ഷിച്ചതിന് ചില സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. ഒരിടത്ത് പിഴയിടാക്കുകയും, കടയുടെ ലൈസൻസ് റദ്ദാക്കുമെന്ന് മുന്നറിയിപ്പും നൽകി. ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജൂലിയുടെ നേതൃത്വത്തിലായിരുന്നു പരിശോധന.