sndp

ചിറയിൻകീഴ്: എസ്.എൻ.ഡി.പി യോഗം ചിറയിൻകീഴ് താലൂക്ക് യൂണിയൻ സമ്പൂർണ പ്രതിനിധി സമ്മേളനം യൂണിയൻ പ്രസിഡന്റ് സി.വിഷ്ണുഭക്തൻ ഉദ്ഘാടനം ചെയ്തു.യൂണിയൻ വൈസ് പ്രസിഡന്റ് പ്രദീപ് സഭവിള അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ എസ്.എൻ.ഡി.പി യോഗം കൗൺസിലർ ഡി.വിപിൻരാജ് സംഘടനാ സന്ദേശവും എസ്.എൻ ട്രസ്റ്റ് ലൈഫ് മെമ്പർ ഡോ.ബി സീരപാണി ഗുരുസന്ദേശ പ്രഭാഷണവും നടത്തി. നോബിൾ ഗ്രൂപ്പ് ഓഫ് സ്കൂൾസ് മാനേജർ പി.സുഭാഷ് ചന്ദ്രൻ, യൂണിയൻ സെക്രട്ടറി ശ്രീകുമാർ പെരുങ്ങുഴി,യോഗം ഡയറക്ടർ അഴൂർ ബിജു, യൂണിയൻ കൗൺസിലർമാരായ സി.കൃത്തിദാസ്, ഡി.ചിത്രാംഗദൻ, വക്കം സജി, അജീഷ് കടയ്ക്കാവൂർ, എസ്.സുന്ദരേശൻ, ജി.ജയചന്ദ്രൻ, അജി കീഴാറ്റിങ്ങൽ, ഡോ.ജയലാൽ, യൂത്ത് മൂവ്മെന്റ് യൂണിയൻ ചെയ‌ർമാൻ പ്രിയദർശൻ, വനിതാസംഘം യൂണിയൻ ഭാരവാഹികളായ രമണി വക്കം, സലിത, ജലജതിനവിള, ലതികാപ്രകാശ്, നിമ്മി ശ്രീജിത്ത്,എസ്.എൻ ട്രസ്റ്റ് മെമ്പർ കെ.രഘുനാഥൻ, എന്നിവർ സംസാരിച്ചു. സമ്മേളനത്തിൽ ശാഖായോഗം വനിതാസംഘം-യൂത്ത് മൂവ്മെന്റ് ഭാരവാഹികൾ, മൈക്രോഫിനാൻസ് കൺവീനർമാർ, ജോയിന്റ് കൺവീനർമാർ തുടങ്ങി 380ൽപ്പരം പ്രതിനിധികൾ പങ്കെടുത്തു.

ശാർക്കര മൈതാനത്ത് 5000 പ്രവർത്തകരെ അണിനിരത്തി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി പങ്കെടുക്കുന്ന കുടുംബസംഗമം നടത്തുന്നതിന് പ്രതിനിധി സമ്മേളനം തീരുമാനിച്ചു.