ആറ്റിങ്ങൽ: ആറ്റിങ്ങൽ നഗരത്തിലെ ഹോട്ടലുകളിൽ പരിശോധന നടത്തി. മാമത്തെ ഹോട്ടൽ നാഗേഷ്,​ മെക്സിക്കൽ ഗ്രിൽ,​ ആലംകോട്ടെ മുഗൾ ദർബാർ,​ ഇർഷാദ് ഫാസ്റ്റ് ഫുജ് എന്നിവിടങ്ങളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടിച്ചെടുത്തു. താലൂക്ക് ആശുപത്രി സൂപ്രണ്ട് ജസ്റ്റിൻ ജോസ്,​ നഗരസഭാ ഹെൽത്ത് സൂപ്പർ വൈസർ ബി. അജയകുമാർ,​ ഹെൽത്ത് ഇൻസ്പെക്ടർ മനോജ്.എസ്.എസ്,​ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ മുബാറക് ഇസ്മായിൽ എന്നിവർ റെയ്ഡിന് നേതൃത്വം നൽകി. വരും ദിവസങ്ങളിൽ റെയ്ഡ് കർശനമാക്കുമെന്ന് നഗരസഭാ അധികൃതർ പറഞ്ഞു. ന്യൂനതകൾ കണ്ടെത്തുന്ന സ്ഥാപനങ്ങളുടെ ലൈസൻസ് റദ്ദ് ചെയ്യുമെന്ന് കാട്ടി നോട്ടീസ് നൽകിയിട്ടുണ്ട്.