kovalam

കോവളം : എൻ.എസ്.എസ് കീഴൂർ കരയോഗം നവതി ആഘോഷവും കുടുംബ സംഗമവും എം. സംഗീത് കുമാർ ഉദ്ഘാടനം ചെയ്തു. എം.എസ്. പ്രസാദ് അദ്ധ്യക്ഷത വഹിച്ചു. അഡ്വ.രാജഗോപാൽ, അഡ്വ. ഹരീഷ് കുമാർ , ഡോ. കലാവതി, ഡോ. അനുശ്രീ,നവതി പൂർത്തിയാക്കിയ ലളിതമ്മ, വിരമിച്ച സൈനികർ , കരയോഗം മുൻ ഭാരവാഹികൾ തുടങ്ങിയവരെ ആദരിച്ചു. കുണ്ടറത്തല വീട്ടിൽ ഡോ. കൃഷ്ണൻകുട്ടി നായർ കരയോഗത്തിന് സ്ഥലം സൗജന്യമായി നൽകാമെന്ന് സമ്മതിച്ചതിന്റെ പത്രം കരയോഗ പ്രസിഡന്റിന് നൽകി.കരയോഗം നവതി സ്നേഹോപഹാരം കരയോഗം പ്രസിഡന്റ് എം.എസ് പ്രസാദ് സംഗീത് കുമാറിന് സമ്മാനിച്ചു. ചികിത്സാ ധനസഹായം ഈശ്വരി അമ്മ നിർവ്വഹിച്ചു. കെ. വിജയകുമാരൻ നായർ,വിജു.വി നായർ ,എം.വിനോദ് കുമാർ കാർത്തികേയൻ, ഗോപിനാഥൻ നായർ, പരമേശ്വരനാഥ്,സതികുമാർ ,അഡ്വ.അനിൽ, ശ്രീകുമാരൻ നായർ, വേണുഗോപാലൻ നായർ,ഗോപകുമാർ, ഉണ്ണികൃഷ്ണൻ, ഗോപു, കെ. മധുസുദനൻ നായർ, ഉഷ, ശ്രീലേഖ തുടങ്ങിയവർ സംസാരിച്ചു.