pp

വർക്കല: വെന്നികോട് പള്ളിപ്പെരുന്നാളിന് ഡാൻസ് പരിപാടിക്കിടെയുണ്ടായ തർക്കത്തിൽ യുവാവിനെ കുത്തി പരിക്കേൽപ്പിച്ച കേസിൽ ഒരാളെ വർക്കല പാെലീസ് അറസ്റ്റ് ചെയ്‌തു. വെട്ടൂർ വലയന്റ് കുഴി പുത്തൻവീട്ടിൽ അമ്പാടി എന്ന് വിളിക്കുന്ന ശരത് (22) ആണ് അറസ്റ്റിൽ ആയത്. വെന്നിക്കോട് മൗണ്ട് കാർമൽ പള്ളിയിലെ പെരുന്നാളിന് പ്രദേശവാസിയായ നിഹാലും കൂട്ടുകാരും ഡാൻസ് ചെയ്യുന്നതിനിടെയുണ്ടായ തർക്കത്തെ തുടർന്നുണ്ടായ അടിപിടിയിലാണ് ശരത് നിഹാലിനെ കുത്തി പരിക്കേൽപ്പിച്ചത്. നിഹാലിന്റെ കൈയിലും കാലിലും മുതുകത്തും പരിക്കേറ്റിരുന്നു. വർക്കല പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നതിനിടെയാണ് ശരത്തിനെ പിടികൂടിയത്. അഞ്ചുതെങ്ങ്, കടയ്‌ക്കാവൂർ, പാരിപ്പള്ളി സ്റ്റേഷനുകളിൽ വിവിധ കേസുകളിൽ പ്രതിയാണ് ശരത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്‌തു.