
കിളിമാനൂർ: പട്ടികജാതി ക്ഷേമസമിതി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് കിളിമാനൂർ ഏരിയയിൽ നിന്നുമുള്ള ഫണ്ട് പി.കെ.എസ് സംസ്ഥാന വൈസ് പ്രസിഡന്റ് ബി.സത്യൻ നഗരൂർ ലോക്കൽ സെക്രട്ടറി രജിത്തിൽ നിന്ന് ഏറ്റുവാങ്ങി.പി.കെ.എസ് ഏരിയാ പ്രസിഡന്റ് തുളസിധരൻ അദ്ധ്യക്ഷത വഹിച്ചു.സി.പി.എം ഏരിയാ സെക്രട്ടറി അഡ്വ:എസ്. ജയചന്ദ്രൻ,ജില്ലാ കമ്മിറ്റി അംഗം അഡ്വ:ബി.എസ് അനിൽകുമാർ,പഞ്ചായത്ത് പ്രസിഡന്റ് കെ.രാജേന്ദ്രൻ,ഏരിയാ കമ്മിറ്റി അംഗങ്ങളായ ആർ.കെ.ബൈജു.സജിം ഹാഷിം,പി.കെ.എസ് ഏരിയാ ട്രഷറർ,മഞ്ജുനാഥ്,ജില്ലാ കമ്മിറ്റി അംഗം, സുനിത എന്നിവർ പങ്കെടുത്തു.