nikhil

തിരുവനന്തപുരം: ലണ്ടനിലെ ക്രോയ്‌ഡൺ മുനിസിപ്പൽ കൗൺസിൽ തിരഞ്ഞെടുപ്പിൽ മലയാളിക്ക് വിജയം. കവടിയാർ സ്വദേശിയായ നിഖിൽ ഷെറിൻ തമ്പിയാണ് ഓൾഡ് കൗൾസ്‌ഡൺ മണ്ഡലത്തിൽ നിന്ന് കൺസർവേറ്റിവ് പാർട്ടി പ്രതിനിധിയായി ജയിച്ചത്. ലിബറൽ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയായ ഹിക്‌സൺ ഗില്ലിനെയാണ് നിഖിൽ പരാജയപ്പെടുത്തിയത്.

രാജീവ് ഗാന്ധി സെന്റർ ഫോർ അക്വാകൾച്ചർ മുൻ പ്രോജക്ട് ഡയറക്ടർ വെള്ളയമ്പലം കെസ്‌റ്റൺ റോഡിൽ ഡോ.തമ്പി സാംരാജിന്റെയും മുൻ ജോയിന്റ് സെക്രട്ടറി ഷെറിൻ ഫ്രാൻസിസിന്റെയും മകനാണ്. ഭാര്യ നിവിയ ജി. മനോഹർ. നിഖിലും നിവിയയും യു.കെ നാഷണൽ ഹെൽത്ത് സർവീസിലെ ഉദ്യോഗസ്ഥരാണ്. മൂന്ന് വയസുള്ള ജൊവാൻ മകൾ.