
മലയിൻകീഴ് : മാറനല്ലൂർ ഗ്രാമപഞ്ചായത്തിൽ അഴിമതിയുണേടെന്നാരോപിച്ച് ബി.ജെ.പി ഊരുട്ടമ്പലം ഏരിയ കമ്മറ്റിയുടെ നേതൃത്വത്തിൽ സംഘടപ്പിച്ച ധർണ ജില്ലാ ജനറൽ സെക്രട്ടറി വെങ്ങാനൂർ സതീഷ് ഉദ്ഘാടനം ചെയ്തു.ബി.ജെ.പി മാറനല്ലൂർ ഏര്യാ പ്രസിഡന്റ് ജി മണികണ്ഠൻ അദ്ധ്യക്ഷത വഹിച്ചു.ഊരുട്ടമ്പലം ഏരിയ കമ്മറ്റി പ്രസിഡന്റ് ടി. അജികുമാർ സ്വാഗതം പറഞ്ഞു.പാർട്ടി ദക്ഷിണമേഖലാ ഉപാദ്ധ്യക്ഷൻ മുക്കംപാലമൂട് ബിജു,കാട്ടാക്കട മണ്ഡലം പ്രസിഡന്റ് തിരുനെല്ലിയൂർ സുധീഷ്,മണ്ഡലം ജനറൽ സെക്രട്ടറി പൊട്ടൻകാവ് മണി,മണ്ഡലം വൈസ് പ്രസിഡന്റ് തൂങ്ങാംപാറ ബാലകൃഷ്ണൻ, മണ്ഡലം സെക്രട്ടറിമാരായ അമ്പലത്തിൻകാല ജയകുമാർ,കാട്ടാക്കട ഹരി,ടി. ശ്രീജ, വി.വി.ഷീബാമോൾ,വിളപ്പിൽ സന്തോഷ്,വിജയൻ,പി.എസ്.മായ, വണ്ടന്നൂർ ഷാജിലാൽ,ഭജനമഠം സന്തോഷ്,രശ്മി ഗോപൻ,ലിജീഷ്, സാബു.എസ്.രംഗൻ, ശോഭന തങ്കച്ചി,വേട്ടമംഗലം മണികണ്ഠൻ,എൻ.ഷിബു,എസ്.ആശ എന്നിവർ സംസാരിച്ചു.