
കാട്ടാക്കട:ഗാർഹിക ഉപയോഗത്തിനുള്ള പാചകവാതക വില വർദ്ധിപ്പിച്ച കേന്ദ്രസർക്കാർ നടപടിയിൽ ജനാധിപത്യ മഹിളാ അസോസിയേഷൻ കഞ്ഞി വച്ച് പ്രതിഷേധിച്ചു.കാട്ടാക്കട കെ.എസ്.ആർ.ടി.സി ബാസ് ഡിപ്പോയ്ക്ക് മുന്നിൽ നടന്ന പ്രതിഷേധത്തിൽ അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ കാട്ടാക്കട ഏരിയാകമ്മിറ്റി സെക്രട്ടറി ലതാകുമാരി ഉദ്ഘാടനം ചെയ്തു.ലോക്കൽ കമ്മിറ്റി പ്രസിഡന്റ് മേരി സ്റ്റെല്ല അദ്ധ്യക്ഷത വഹിച്ചു.സെക്രട്ടറി അസീനാമോൾ,മഹിളാ ഏരിയ പ്രസിഡന്റ് അജിത,ജെ.ബിജു,
വി.ജെ സുനിത,അനസൂയ തുടങ്ങിയവർ സംസാരിച്ചു.തുടർന്ന് പ്രതിഷേധകാർക്കും പൊതുജനത്തിനും കഞ്ഞി വിതരണം ചെയ്തു.