
തിരുവനന്തപുരം: 27റെയിൽവേ ലെവൽ ക്രോസുകളിൽ ഓവർബ്രിഡ്ജുകൾ നിർമ്മിക്കുന്നതിന് റെയിൽവേ ബോർഡിന്റെ അനുമതി. കേരള റെയിൽ വികസന കോർപറേഷനാണ് (കെ-റെയിൽ) നിർമ്മാണച്ചുമതല. കഴിഞ്ഞ ജൂലായ് 9നാണ് ഓവർബ്രിഡ്ജുകൾ നിർമ്മിക്കാൻ സംസ്ഥാന സർക്കാരും റെയിൽവേയും ധാരണാപത്രം ഒപ്പിട്ടത്.
ഏഴ് ഓവർബ്രിഡ്ജുകൾ സ്ഥലം ഏറ്റെടുക്കുന്നതിനു മുന്നോടിയായി സാമൂഹികാഘാത പഠനം പൂർത്തിയാക്കി റിപ്പോർട്ട് കളക്ടർമാർക്ക് നൽകിയിട്ടുണ്ട്. രണ്ടിടത്തെ ടെൻഡർ തയ്യാറായി. ശേഷിക്കുന്ന നിർമ്മാണങ്ങൾക്കും ഉടൻ ടെൻഡർ വിളിക്കും. നിർമ്മാണച്ചെലവ് റെയിൽവേയും സംസ്ഥാന സർക്കാരും തുല്യമായി വഹിക്കും. റെയിൽവേയുടെ ഭാഗവും അപ്രോച്ച് റോഡുകളും നിർമ്മിക്കുന്നത് കെ-റെയിലായിരിക്കും.
പുതിയ ഓവർബ്രിഡ്ജുകൾ: 1. പുതുക്കാട്, ഇരിങ്ങാലക്കുട സ്റ്റേഷനുകൾക്കിടയിലെ-പള്ളി ഗേറ്റ്, 2. അമ്പലപ്പുഴ, ഹരിപ്പാട് റൂട്ടിൽ തൃപ്പാകുടം ഗേറ്റ്, 3. അങ്ങാടിപ്പുറം, വാണിയമ്പലം-പട്ടിക്കാട് ഗേറ്റ്, 4. നിലമ്പൂർ യാർഡ് ഗേറ്റ്, 5. ചേപ്പാട്, കായംകുളം-കക്കനാട് ഗേറ്റ്, 6. ഷൊർണൂർ, അങ്ങാടിപ്പുറം -ചെറുകര ഗേറ്റ്, 7. താനൂർ, പരപ്പനങ്ങാടി-ചിറമംഗലം ഗേറ്റ്, 8. പയ്യന്നൂർ, തൃക്കരിപ്പൂർ സൗത്ത്-തൃക്കരിപ്പൂർ ഗേറ്റ്, 9. ഉപ്പള, മഞ്ചേശ്വരം-ഉപ്പള ഗേറ്റ്,
10. പറളി, മങ്കര ഗേറ്റ്, 11. മുളങ്കുന്നത്തുകാവ്, പൂങ്കുന്നം-ആറ്റൂർ ഗേറ്റ്, 12. ഒല്ലൂർ, പുതുക്കാട്-ഒല്ലൂർ ഗേറ്റ്, 13. കുറുപ്പംതറ, ഏറ്റുമാനൂർ കോതനല്ലൂർ ഗേറ്റ്, 14. കരുനാഗപ്പള്ളി, ശാസ്താംകോട്ട-ഇടക്കുളങ്ങര ഗേറ്റ്, 15. കടയ്ക്കാവൂർ, മുരുക്കുംപുഴ-ആഴൂർ ഗേറ്റ്, 16. കൊല്ലം, മയ്യനാട്-പോളയത്തോട് ഗേറ്റ്, 17. പയ്യന്നൂർ, തൃക്കരിപ്പൂർ-ഒളവര ഗേറ്റ്, 18. കായംകുളം, ഓച്ചിറ-താമരക്കുളം ഗേറ്റ്, 19 പാപ്പിനിശ്ശേരി-കണ്ണപുരം ഗേറ്റ്, 20. കണ്ണപുരം, പയങ്ങാടി -ചെറുകുന്ന് ഗേറ്റ്, 21. ഷൊർണ്ണൂർ, വള്ളത്തോൾ നഗർ-പൈങ്കുളം ഗേറ്റ് (ചേലക്കര ഗേറ്റ്), 22. കോഴിക്കോട്, കണ്ണൂർ-വെള്ളയിൽ ഗേറ്റ്, 23. മാഹി തലശ്ശേരി-മാക്കൂട്ടം ഗേറ്റ്, 24.തലശ്ശേരി, എടക്കാട്ട് -മുഴുപ്പിലങ്ങാട് ബീച്ച് ഗേറ്റ്, 25.എടക്കാട്ട്, കണ്ണൂർ - കണ്ണൂർ സൗത്ത് ഗേറ്റ്, 26. കണ്ണൂർ, വളപട്ടണം-പന്നൻപാറ ഗേറ്റ്, 27. പയങ്ങാടി, പയ്യന്നൂർ-ഏഴിമല ഗേറ്റ്.