valsala

പാറശാല: പാറശാല പഞ്ചായത്തിലെ ഇടിച്ചക്കപ്ലാമൂട് തെറ്റിയിൽ അങ്കണവാടിയിൽ 21 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന ടീച്ചർ എസ്.വത്സലയെ വാർഡ് മെമ്പർ എം.സെയ്ദലിയുടെ നേതൃത്വത്തിൽ പൊന്നാട അണിയിച്ച് ആദരിച്ചു.ഐ.സി.ഡി.എസ് സൂപ്പർവൈസർ എസ്.ആർ.സോണിയുടെ അദ്ധ്യക്ഷതയിൽ നടന്ന ചടങ്ങിൽ എ.എൽ.എം.സി പ്രസിഡന്റ് എച്ച്.സിദ്ദിഖ്, വാർഡ് വികസന സമിതി ഭാരവാഹികളായ ഹസൻഖാൻ, എ.എൽ.എം.സി അംഗങ്ങളായ ആൻസി, മുബീന, അർഷല, സജിത, ധന്യ, ചിത്ര, റിഫാന,അദംബിയ, ആർഷിത ശശികല എന്നിവർ സംസാരിച്ചു.