പൂവാർ: ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി തിരുപുറം ഗ്രാമ പഞ്ചായത്തും, തിരുപുറം കൃഷി ഒാഫീസും സംയുക്തമായി നടത്തിയ പച്ചക്കറിതൈ നടീൽ കെ.ആൻസലൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു.തിരുപുറം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇൻചാർജ്ജ് തിരുപുറം സുരേഷ് അദ്ധ്യക്ഷത വഹിച്ചു.ജില്ല പഞ്ചായത്ത് മെമ്പർ സൂര്യ എസ്. പ്രേം, ബ്ലോക്ക് മെമ്പർ ഷിനി, അനീഷ, ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷ, കെ.വസന്ത, മുൻ പ്രസിഡന്റ് ഷീനാ എസ്.ദാസ്, മെമ്പർമാരായ ഗോപാലകൃഷ്ണൻ, എൻ.ഷിബു, മഞ്ജുഷ, ഗിരിജ, ജയകുമാരി, ലിജു, പഞ്ചായത്ത് സെക്രട്ടറി ഹരിൻബോസ് കുടുംബശ്രീ വൈസ് ചെയർപേഴ്സൻ ചിത്ര തുടങ്ങിയവർ പങ്കെടുത്തു.