
വിഴിഞ്ഞം:മുട്ടയ്ക്കാട് പെരുമരം ഭാഗത്ത് കഴിഞ്ഞ ദിവസം ജലനിരപ്പ് ഉയർന്ന കിണറുകളിൽ ഭൂജലവകുപ്പ് പരിശോധന നടത്തി.കിണറുകളിലെ ജലം പരിശോധനയ്ക്കായി സാമ്പിളെടുത്തു.പരിശോധന ഫലം രണ്ടുദിവസത്തിനുള്ളിൽ ലഭിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.ജയചന്ദ്രൻ,സുധൻ,പ്രേമ,സന്തോഷ്,സുകേശൻ, ജ്ഞാനദാസ് എന്നിവരുടെ വീടുകളിലെ കിണറുകളാണ് പരിശോധിച്ചത്.പരിശോധന ഫലം വരുന്നത് വരെ ഈ കിണറുകളിലെ ജലം വീട്ടാവശ്യത്തിന് ഉപയോഗിക്കരുതെന്ന് നിർദ്ദേശം നൽകി.