ib

കാട്ടാക്കട: നൂറുകോടിയുടെ പ്രതീക്ഷയിലേക്ക് കാലെടുത്തുവച്ച കാട്ടാക്കട ടൗണിൽ വികസന പ്രതീക്ഷകൾ വാനോളം. കാട്ടാക്കട നിയോജക മണ്ഡലത്തിലെ 100 കോടി രൂപയുടെ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി ടൗണിൽ സ്ഥലമേറ്റെടുക്കുന്നതിനുള്ള അതിർത്തി കല്ലുകൾ സ്ഥാപിക്കാൻ തുടങ്ങി. ഗതാഗത കുരുക്കിനാൽ ഏറെ ബുദ്ധിമുട്ട് നേരിടുന്ന കാട്ടാക്കട ജംഗ്ഷന്റെ വികസനം പ്രദേശത്തെ ജനങ്ങളുടെ ഏറെ നാളത്തെ ആവശ്യമായിരുന്നു.

2020 - 2021 ലെ സംസ്ഥാന ബഡ്‌ജറ്റിൽ പദ്ധതി ഉൾപ്പെടുത്തിയതിനെ തുടർന്നാണ് ടൗൺ വികസനത്തിനായി തുക അനുവദിച്ചത്. അതിർത്തികല്ലിടലിന്റെ ഉദ്ഘാടനം മന്ത്രി മുഹമ്മദ് റിയാസ് ഓൺലൈനായി നിർവ്വഹിച്ചു.ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ജി. സ്റ്റീഫൻ എം.എൽ.എ, പൊതു മരാമത്ത് വകുപ്പ് സൂപ്രണ്ടിംഗ് എൻജിനിയർ എസ്.സുധ, കാട്ടാക്കട ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. അനിൽകുമാർ, വൈസ് പ്രസിഡന്റ് എസ്.ലതകുമാരി, വികസനകാര്യ സ്റ്റാൻഡിംഗ് ചെയർമാൻ എസ്. വിജയകുമാർ,ക്ഷേമകാര്യ ചെയർപേഴ്സൺ റാണി ചന്ദ്രിക, വെള്ളനാട് ബ്ലോക്ക് പഞ്ചായത്തംഗം വി.ജെ. സുനിത, പൊതുമരാമത്ത് വകുപ്പ് എക്‌സിക്യൂട്ടീവ് എൻജിനയർ ആർ. ജ്യോതി തുടങ്ങിയവർ സംസാരിച്ചു.