തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടറേറ്റിന് മുന്നിൽ പബ്ലിക് ഹെൽത്ത് നഴ്സുമാർ നടത്തിവരുന്ന അനിശ്ചിതകാല രാപ്പകൽ സമരം 5-ാം ദിവസത്തിലേക്ക് കടന്നു. സമരത്തിന് ജോയിന്റ് കൗൺസിൽ ജില്ലാവനിതാ കമ്മിറ്റി ഐക്യദാർഢ്യം പ്രഖ്യാപിച്ചു. ജോയിന്റ് കൗൺസിൽ വനിതാനേതാക്കളായ ആർ.സിന്ധു, യു.സിന്ധു, ആർ.സരിത, ദേവികൃഷ്ണ.എസ്, ചാന്ദിനി, ദീപ.ഒ.വി, ഉഷാദേവി, സരിത.ജി.എസ് എന്നിവർ പങ്കെടുത്തു. ഇന്നലെ സമരപരിപാടികൾ ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം എം.എം.നജിം ഉദ്ഘാടനം ചെയ്തു. ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.ഹരീന്ദ്രനാഥ്, സംസ്ഥാന കമ്മിറ്റിയംഗം പി.ശ്രീകുമാർ, ജില്ലാ മേഖലാ നേതാക്കളായ ജെ.ശിവരാജൻ, എസ്.അജയകുമാർ, സതീഷ് കണ്ടല, സഹൻദാസ്, അജി.പി.ആർ, ഷൈൻദാസ്, മുബാറക്ക് റാവുത്തർ തുടങ്ങിയവർ സംസാരിച്ചു. കേരള ഗവൺമെന്റ് ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സസ് ആൻഡ് സൂപ്പർവൈസേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ജയശ്രീ.പി.കെ, ജനറൽ സെക്രട്ടറി രേണുകുമാരി, വൈസ് പ്രസിഡന്റ് മേരി ജോസഫ്, നേതാക്കളായ നാൻസി അമ്മ വർഗ്ഗീസ്, കെ.ഖദീജാബീവി, സി.യു.സാലിഹ, എൻ.വീണ, ഷീബ.എസ്, മിനിമോൾ.വി.വി, സിന്ധു.പി.വി, സുനിമോൾ, മൈമു എന്നിവർ നേതൃത്വം നൽകി.