തിരുവനന്തപുരം: എക്സൈസ് വാറണ്ട് കേസ് പ്രതി ഒന്നരക്കിലോ കഞ്ചാവുമായി പിടിയിൽ. വള്ളക്കടവ് സ്വദേശി ഷംനാദിനെയാണ് വാഹനത്തിൽ സൂക്ഷിച്ചിരുന്ന 1.8 കിലോ കഞ്ചാവുമായി ഫോർട്ട് പൊലീസ് പിടികൂടിയത്. ഇന്നലെ വൈകിട്ട് കല്ലുംമൂട് പൊന്നറ സ്‌കൂളിന് സമീപത്തുനിന്നാണ് ഇയാളെ പിടികൂടിയത്. കഞ്ചാവ് കേസുമായി ബന്ധപ്പെട്ട് ഇയാൾക്കെതിരെ എക്സൈസ് വാറണ്ട് പുപ്പൈടുവിച്ചിരുന്നു. അതിന്റെ അടിസ്ഥാനത്തിൽ പൊലീസിന്റെ സഹായത്തോടെ ഇയാളെ പിടികൂടിയപ്പോഴാണ് വാഹനത്തിൽ സൂക്ഷിച്ച കഞ്ചാവും കണ്ടെടുത്തത്. പ്രതിയെ എക്സൈസിന് കൈമാറി. കഞ്ചാവ് കൈവശം വച്ചതിന് ഫോർട്ട് പൊലീസ് കേസ് രജിസ്റ്റർ ചെയ്‌തു.