samaram

വിതുര:പെട്രാേൾ,പാചകവാതക വിലവർദ്ധനയ്ക്കെതിരെ കോൺഗ്രസ് പനയ്ക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ തൊളിക്കോട് പഞ്ചായത്തിലെ തച്ചൻകോട് ജംഗ്ഷൻ മുതൽ മലയടി ജംഗ്ഷൻ വരെ കാളവണ്ടിയിൽ സഞ്ചരിച്ചും വിറക് ചുമന്നും പ്രതിഷേധ സമരം നടത്തി.ഡി.സി.സി ജനറൽസെക്രട്ടറി തോട്ടുമുക്ക് അൻസർ ഉദ്ഘാടനം ചെയ്തു.കോൺഗ്രസ് പനയ്ക്കോട് മണ്ഡലം പ്രസിഡന്റ് എൻ.എസ്.ഹാഷിം അദ്ധ്യക്ഷതവഹിച്ചു.കോൺഗ്രസ് ആര്യനാട് ബ്ലോക്ക് പ്രസിഡന്റ് മലയടി.പി.പുഷ്പാംഗദൻ,കോൺഗ്രസ് നേതാക്കളായ പൊൻപാറ സതീശൻ,കെ.എൻ.അൻസർ,രഘുനാഥൻആശാരി,ആർ.സുവർണ്ണകുമാർ,സെൽവരാജ്,വിജയരാജ്, തൊളിക്കോട് ഷാൻ,പഞ്ചായത്തംഗം ആർ.പ്രതാപൻ,മുൻ പഞ്ചായത്തംഗം നട്ടുവൻകാവ് വിജയൻ,അണൽഅശോക്, ഷൈൻപുളിമൂട്,മലയടിവേണു,ചെറുവക്കോണം സുകു,മുളയറസത്യൻ,ഫൈസൽ.സുനന്ത്,അഖിൽവിതുര,ബിന്ദു,ശ്യാംലാൽ,മീനാക്ഷി,ഷിബു,രാജേന്ദ്രൻ,ജോണി എന്നിവർ നേതൃത്വം നൽകി.