കല്ലമ്പലം:ഗാന്ധി ദർശൻ പള്ളിക്കൽ മണ്ഡലം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ കാൻസർ രോഗികൾക്കുള്ള ധനസഹായ വിതരണം ജില്ലാവൈസ് പ്രസിഡന്റ്‌ പള്ളിക്കൽ മോഹനൻ നിർവഹിച്ചു.മണ്ഡലം പ്രസിഡന്റ് മൂതല രാജേന്ദ്രൻ,ജില്ല കമ്മറ്റി അംഗം എ.ആർ. ഷൂജ, എ.മുബാറക്,എസ്.ഷിബിലി, ഷുഹൈബ് പള്ളിക്കൽ,പകൽക്കുറി നാസർ,രാജൻ പകൽക്കുറി എന്നിവർ സംസാരിച്ചു.ദേശീയ കാർഷക തൊഴിലാളി ഫെഡറേഷൻ പള്ളിക്കൽ മണ്ഡലം പ്രസിഡന്റായി തിരഞ്ഞെടുത്ത കെ.സുജാതക്ക്‌ ഗാന്ധി ദർശൻ സമിതി പള്ളിക്കൽ മണ്ഡലം കമ്മറ്റി സ്വീകരണം നൽകി.