swami-guruprasad

ശിവഗിരി: പൗരാണിക ക്ഷേത്രസങ്കല്പങ്ങളിൽ നിന്നും പ്രതിഷ്ഠാരീതികളിൽ നിന്നും വ്യത്യസ്തമായാണ് ശ്രീനാരായണഗുരുദേവൻ ക്ഷേത്രപ്രതിഷ്ഠകൾ നിർവഹിച്ചതെന്ന് ഗുരുധർമ്മ പ്രചാരണസഭാ സെക്രട്ടറി സ്വാമി ഗുരുപ്രസാദ് പറഞ്ഞു. വിദ്യാഭ്യാസ വികസനകേന്ദ്രവും നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഓപ്പൺ സ്കൂളും നെടുങ്ങണ്ട ശ്രീനാരായണ ട്രെയിനിംഗ് കോളേജും സംയുക്തമായി സംഘടിപ്പിച്ച ത്രിദിന ശില്പശാലയിലെ അംഗങ്ങൾക്കായി ശിവഗിരിമഠത്തിൽ നടത്തിയ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അരുവിപ്പുറം പ്രതിഷ്ഠയിൽ തുടങ്ങി വൈക്കം ഉല്ലല ഓങ്കാരേശ്വര ക്ഷേത്രം വരെ നീണ്ടുനിൽക്കുന്ന ഗുരുവിന്റെ പ്രതിഷ്ഠകളിൽ നവോത്ഥാനവീക്ഷണം കണ്ടെത്താനാവുമെന്ന് സ്വാമി ഗുരുപ്രസാദ് പറഞ്ഞു. പ്രൊഫ.എം.വി.നടേശൻ, പ്രൊഫ. പി.കെ.മാധവൻ, ഡോ.എം.സി.ഇന്ദുചൂഡൻ എന്നിവർ പങ്കെടുത്തു. ക്യാമ്പംഗങ്ങൾ ശാരദാമഠത്തിലും വൈദികമഠത്തിലും മഹാസമാധിയിലും ദർശനം നടത്തുകയും ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാന ഉൾപ്പെടെയുളള സന്യാസിശ്രേഷ്ഠരെ സന്ദർശിക്കുകയും ചെയ്തശേഷമാണ് മടങ്ങിയത്.