sasthrasahithya-parishath

വർക്കല:ശാസ്ത്രസാഹിത്യ പരിഷത്ത് വർക്കല മേഖലാസമ്മേളനം നഗരസഭ ചെയർമാൻ കെ.എം.ലാജി ഉദ്ഘാടനം ചെയ്തു. തുടർന്ന് നടന്ന സെമിനാറിൽ ഡോ.കെ.വിജയകുമാർ വിഷയാവതരണം നടത്തി. മേഖലാ പ്രസിഡന്റ് വി.എം.വിമൽകുമാറിന്റെ അദ്ധ്യക്ഷത വഹിച്ചു.മേഖലാസെക്രട്ടറി എം.ബൈജു,ജോയിന്റ് സെക്രട്ടറി ജി.ധനരാജ്, സുഭാഷ്ബാബു,അനിൽനാരായണൻ എന്നിവർ സംസാരിച്ചു.ഭാരവാഹികളായി എം.സുരേഷ് കുമാർ (പ്രസിഡന്റ്),സുധർമ്മണി,ബിന്ദു (വൈസ് പ്രസിഡന്റുമാർ),എം.ബൈജു (സെക്രട്ടറി), എം.ആർ.വിമൽകുമാർ, ജി.ആർ.പ്രവീൺ (ജോയിന്റ് സെക്രട്ടറിമാർ),എസ്.സുഭാഷ്ബാബു (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു.