vacancy

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പിന്റെ ആറന്മുള വാസ്തുവിദ്യാ ഗുരുകുലത്തിൽ വാസ്‌തുശാസ്ത്ര ഹ്രസ്വകാല കോഴ്സ് തുടങ്ങും. 25,000 രൂപയും ജി.എസ്.ടിയുമാണ് നാല് മാസത്തെ കോഴ്സിന്റെ ഫീസ്. 39 സീറ്റുകളുണ്ട്. ഐ.ടി.ഐ സിവിൽ ഡ്രാഫ്റ്റ്സ്‌മാൻ, കെ.ജി.സി.ഇ സിവിൽ എൻജിനിയറിംഗ്, ഐ.ടി.ഐ ആർക്കിടെക്ച്വറൽ അസിസ്റ്റൻസ് ഷിപ്പ്, സിവിൽ എൻജിനീയറിംഗിലോ ആർക്കിടെക്ച്വറിലോ ഉള്ള ഡിപ്ലോമ, സിവിൽ ആന്റ് കൺസ്ട്രക്ഷൻ എൻജിനീയറിംഗിൽ പ്രൊഫഷണൽ ഡിപ്ലോമ എന്നിവയാണ് യോഗ്യത. www.vasthuvidyagurukulam.com എന്ന വെബ്‌സൈറ്റ് വഴിയും നേരിട്ടും അപേക്ഷിക്കാം. അവസാന തീയതി ജൂൺ 15. ഫോൺ 0468 2319740, 9847053294