
തിരുവനന്തപുരം: കെ.എസ്.ഇ.ബി ഒാഫീസേഴ്സ് സംഘിന്റെ മൂന്നാമത് സംസ്ഥാനസമ്മേളനം 14ന് രാവിലെ 10ന് ഹോട്ടൽ റസിഡൻസി ടവറിൽ കേന്ദ്രമന്ത്രി വി. മുരളീധരൻ ഉദ്ഘാടനം ചെയ്യും. ബി.എം.എസ് ദേശീയസമിതിയംഗം കെ.കെ.വിജയകുമാർ, സംസ്ഥാനസംഘടനാ സെക്രട്ടറി കെ. മഹേഷ്, തിരുവനന്തപുരം ജില്ലാസെക്രട്ടറി കെ.ജയകുമാർ, വൈദ്യുതി മസ്ദൂർ സംഘ് വർക്കിംഗ് പ്രസിഡന്റ് വി.ആർ. അനിൽകുമാർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ജനറൽ സെക്രട്ടറി യു.വി.സുരേഷ് വാർത്താസമ്മേളനത്തിൽ അറിയിച്ചു.