
തിരുവനന്തപുരം: ആസാദി കാ അമൃത് മഹോത്സവിന്റെ ഭാഗമായി നെഹ്റു യുവ കേന്ദ്ര- കലാം സ്‌മൃതി ഇന്റർനാഷണൽ-യുവ വികാസ് കേന്ദ്ര എന്നിവ സംയുക്തമായി 18 നും 29 നും മദ്ധ്യേയുള്ള 50 പേർക്ക് ചരിത്രപഠന യാത്ര സംഘടിപ്പിക്കും. ചരിത്രാവബോധം സൃഷ്ടിക്കൽ, ചരിത്ര സ്മാരകങ്ങൾ സന്ദർശിക്കൽ, ദേശീയോദ്ഗ്രഥനം, ഇന്ത്യൻ സംസ്‌കാരം എന്നീ സന്ദേശങ്ങൾ പ്രചരിപ്പിക്കൽ തുടങ്ങിയവയാണ് ലക്ഷ്യങ്ങൾ. ക്വിറ്റ് ഇന്ത്യ ദിനമായ ആഗസ്റ്റ് 8 ന് യാത്ര തിരിക്കുന്ന സംഘം ഉത്തരേന്ത്യയിലെ വിവിധ ചരിത്രസ്മാരകങ്ങൾ സന്ദർശിച്ച ശേഷം ഇന്ത്യ-പാക് അതിർത്തിയായ വാഗയിൽ പരേഡ് വീക്ഷിക്കും. ആഗസ്റ്റ് 15 ന് ന്യൂഡൽഹിയിലെ സ്വാതന്ത്ര്യദിന പരേഡും ആഘോഷപരിപാടികളും കണ്ട ശേഷം 16 ന് കേരളത്തിലേക്ക് തിരിക്കും. ഫോട്ടോഗ്രാഫി, ചരിത്ര ക്വിസ്, യാത്രാവിവരണം, ഹ്രസ്വ ചിത്രം എന്നിവയിൽ മത്സരം സംഘടിപ്പിക്കും. വിജയികൾക്ക് സർട്ടിഫിക്കറ്റുകളും സമ്മാനങ്ങളും നൽകും. ഫോൺ: 9400745007