
വെഞ്ഞാറമൂട്:സെന്റ് ജോൺസ് മെഡിക്കൽ വില്ലേജ്,സമന്വയ സാംസ്കാരിക കേന്ദ്രം ഗ്രന്ഥശാല,സരസ്വതി മന്ദിരം ഗ്രന്ഥശാല എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ എ.എ.റഹീം എം.പിക്ക് മാണിക്കൽ പൗരാവലി നൽകി.പിരപ്പൻകോട് സെന്റ് ജോൺസ് കൺവെൻഷൻ സെന്ററിൽ നടന്ന സ്വീകരണ യോഗം മന്ത്രി ജി.ആർ.അനിൽ ഉദ്ഘാടനം ചെയ്തു.കർദ്ദിനാൽ ക്ലീമിസ് കാതോലിക്കാ ബാവ അദ്ധ്യക്ഷത വഹിച്ചു.ഡി.കെ.മുരളി എം.എൽ.എ, സഹകരണ യൂണിയൻ ചെയർമാൻ കോലിയക്കോട് എൻ.കൃഷ്ണൻ നായർ,മുരുകൻ കാട്ടാക്കട,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ,ഫാ.ജോസ് കിഴക്കേടത്ത്,സ്വാമി ഗുരുരത്നം ജ്ഞാനതപസ്വി,പഞ്ചായത്ത് പ്രസിഡന്റ് കുതിരകുളം ജയൻ,സി.പി.എം ഏരിയ സെക്രട്ടറി ഇ.എ സലിം,എം.എസ് രാജു, എ.യശോധരൻ നായർ,സി.ആർ സുഗുണൻ തുടങ്ങിയവർ സംസാരിച്ചു.സ്വാഗത സംഘം കൺവീനർ ആർ.അനിൽ സ്വാഗതവും വൈസ് ചെയർമാൻ എം.എസ്. ശ്രീവത്സൻ നന്ദിയും പറഞ്ഞു.