വർക്കല:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി വർക്കല ടൗൺ യൂണിറ്റ് വാർഷിക സമ്മേളനവും ഭരണസമിതി തിരഞ്ഞെടുപ്പും 15ന് രാവിലെ 10.30ന് വർക്കല മൈതാനം സനീഷ് നഗറിൽ ഡോ.രാധാകൃഷ്ണൻ ഹാളിൽ(സിറ്റി സെന്റർ) ഹാളിൽ നടക്കുമെന്ന് യൂണിറ്റ് ഭാരവാഹികളായ കെ.രാജേന്ദ്രൻ നായർ, എം.ഷാഹുൽ ഹമീദ്,പി. സുഗുണൻ എന്നിവർ അറിയിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് പെരിങ്ങമല രാമചന്ദ്രൻ സമ്മേളനം ഉദ്ഘാടനം ചെയ്യും. യൂണിറ്റ് പ്രസിഡന്റ് കെ.രാജേന്ദ്രൻ നായർഅധ്യക്ഷത വഹിക്കും.