വക്കം : മഹാകവി കുമാരനാശാന്റെ 150-ാം ജന്മദിനാഘോഷത്തിന്റെ ഭാഗമായി ജന്മനാട്ടിൽ കേരള കൗമുദിയുടെ നേതൃത്വത്തിൽ കുമാരനാശാൻ ജന്മവാർഷികാഘോഷവും, സാംസ്കാരിക സമ്മേളനവും, സാമൂഹിക-സാംസ്കാരിക പ്രവർത്തകരെ ആദരിക്കലും, കവി സമ്മേളനവും, ആശാൻ കവിതകളെക്കുറിച്ച് സിമ്പോസിയങ്ങളും സംഘടിപ്പിക്കുന്നു.

സ്വാഗത സംഘ രൂപീകരണം ഇന്ന് രാവിലെ 10 ന് നിലയ്ക്കാമുക്ക് ഐ. എൻ എ.ഖാദർ ലൈബ്രറി ഹാളിൽ നടക്കും. അഞ്ചുതെങ്ങ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലൈജു, വക്കം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എ.താജുന്നിസ, വൈസ് പ്രസിഡന്റ് എൻ.ബിഷ്ണു,കടയ്ക്കാവൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷീല, സി .ഐ.ടി.യു. ജില്ലാ സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, കൃഷ്ണവിലാസം ലൈബ്രറി പ്രസിഡന്റ് സി.വി. സുരേന്ദ്രൻ, കായിക്കര ആശാൻ സ്മാരക അസോസിയേഷൻ പ്രസിഡന്റ് അഡ്വ .ചെറുന്നിയൂർ ജയപ്രകാശ്, പ്രവീൺ ചന്ദ്ര, ടി. ഷാജു, വേണുജി,അനിൽ ദത്ത്, ഷിബു കടയ്ക്കാവൂർ, ലാലി, ജൂലി , കേരള കൗമുദി ലേഖകരായ വിജയൻ പാലാഴി, ബൈജു മോഹൻ, മാർക്കറ്റിംഗ് അസിസ്റ്റന്റ് മാനേജർ സുധി കുമാർ തുടങ്ങിയവർ പങ്കെടുക്കും.