
കള്ളിക്കാട്: ഗ്രാമീണ മേഖലകളിൽ മികച്ച റോഡ് ഗതാഗതം ഉറപ്പാക്കുമെന്ന് മന്ത്രി പി. എ. മുഹമ്മദ് റിയാസ് പറഞ്ഞു. പാറശാല മണ്ഡലത്തിൽ 13 കോടി 70 ലക്ഷം രൂപ വിനിയോഗിച്ച്
നിർമ്മാണം പൂർത്തിയാക്കിയ നിലമാമൂട് - അഞ്ചുമരംകാല, പാലിയോട്-മണ്ണാംകോണം, കരിക്കറത്തല-മൈലച്ചൽ എന്നീ റോഡുകളുടെയും മൂന്ന് കോടി രൂപ ചെലവിൽ നവീകരിച്ച കണ്ടംതിട്ട-നിരപ്പിൽകാല ആടുവള്ളി-പന്ത റോഡുകളുടെയും ഉദ്ഘാടനം ഓൺലൈനായി നിർവഹിക്കുകയായിരുന്നു മന്ത്രി. സി. കെ. ഹരീന്ദ്രൻ.എം.എൽ.എ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ,ജില്ലാ പഞ്ചായത്തംഗം രാധിക, ഗ്രാമ പഞ്ചായത്തംഗം ദിലീപ് തുടങ്ങിയവർ പങ്കെടുത്തു.