aduppukootti

ആറ്റിങ്ങൽ: പാചകവാതകത്തിന്റെ വില അടിക്കടി വർദ്ധിപ്പിച്ച് ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ ആറ്റിങ്ങലിൽ സി.ഐ.ടി.യു അടുപ്പുകൂട്ടി പ്രതിഷേധിച്ചു. അടുപ്പുകൂട്ടി സമരം സി.ഐ.ടി.യു ജില്ലാ പ്രസിഡന്റ് ആർ.രാമു ഉദ്ഘാടനം ചെയ്തു. ഏരിയാ കമ്മിറ്റി സെക്രട്ടറി അഞ്ചുതെങ്ങ് സുരേന്ദ്രൻ, ഏരിയാ കമ്മിറ്റി അംഗളായ എം. മുരളി, സി. ദേവരാജൻ , ജി.വ്യാസൻ, ശ്രീലതാ പ്രദീപ്, എസ്. രാജശേഖരൻ തുടങ്ങിയവർ സംസാരിച്ചു. കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ മുന്നിൽ നിന്നാരംഭിച്ച പ്രതിഷേധ പ്രകടനം കച്ചേരി നടയിൽ സമാപിച്ചു. ആർ.പി. അജി, എസ്.ജോയി, അനിൽ ആറ്റിങ്ങൽ, എസ്.ജി. ദിലീപ് കുമാർ, എൻ. ലോറൻസ്, ഡി.വിനു, എസ്.ബാബു, രവീന്ദ്രൻ നായർ, പി.വി.സുനിൽ, ആർ.അനിത,ബി.എൻ. സൈജുരാജ്, ടി.ബിജു, ബി.സതീശൻ, അജി.ജെ.കെ, പി.വി.രാജീവൻ, ആർ.എസ്.അരുൺ, അഡ്വ.പ്രദീപ്കുമാർ, എസ്.ലാജി, എ.ആർ. റസൽ, എം.ബിനു തുടങ്ങിയവർ നേതൃത്വം നൽകി.