
ആര്യനാട്: വീട്ടിലേക്കുള്ള വഴി സ്വകാര്യ വ്യക്തി ഗേറ്റിട്ട് പൂട്ടിയതായി പരാതി.ഇതോടെ വൃദ്ധ ദമ്പതികൾക്ക് വീടിന് പുറത്തിറങ്ങാൻ പറ്റാത്ത അവസ്ഥയിലാണ്. ആര്യനാട് ഇറവൂർ ആര്യനിവാസിൽ അനിതകുമാരിയാണ് ഇതു സംബന്ധിച്ച് ആര്യനാട് പൊലീസിൽ പരാതി നൽകിയത്.അനിതകുമാരിയുടെ അയൽവാസിയാണ്, ഇവരേയും ഭർത്താവിനേയും പുറത്തിറങ്ങാൻ പറ്റാത്തവിധത്തിൽ ഗേറ്റിട്ട് പൂട്ടിയത്.വർഷങ്ങളായി ഇവർ ഈ വഴിയാണ് ഉപയോഗിക്കുന്നത്.വീടിന് മുന്നിൽ മതിൽ കെട്ടി ഗേറ്റിട്ട് പൂട്ടിയതോടെ വീട്ടുകാർക്ക് പുറത്തിറങ്ങാൻ പറ്റുന്നില്ല.ആര്യനാട് പൊലീസിൽ പരാതി നൽകിയെങ്കിലും ഗേറ്റ് സ്ഥാപിക്കുന്നതുവരെ പൊലീസ് എത്താതെ നിന്നതായും ആക്ഷേപമുണ്ട്.