തിരുവനന്തപുരം: ആറ്റുകാൽ വാർഡിൽ സൗജന്യ കലാ പരിശീലന കേന്ദ്രത്തിന്റെ ഉദ്ഘാടനം മേയർ ആര്യാ രാജേന്ദ്രൻ നിർവഹിച്ചു. ഡെപ്യൂട്ടി മേയർ പി.കെ. രാജു അദ്ധ്യക്ഷത വഹിച്ചു. വാർഡ് കൗൺസിലർ ഉണ്ണികൃഷ്ണൻ, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എസ്.സലിം, കെ.എം.സി.എസ്.യു ജനറൽ സെക്രട്ടറി പി.സുരേഷ്, ജോയ് തമലം എന്നിവർ സംസാരിച്ചു.