adiga

തിരുവനന്തപുരം: രാജ്യത്തെ വിവിധ കാളീക്ഷേത്രങ്ങളിലെ ആചാര്യന്മാരും പുരോഹിതരും എത്തിയതോടെ പൗർണ്ണമിക്കാവിലെ മഹാകാളികാ യാഗം രൗദ്രഭാവത്തിലെത്തി. അഘോരി സന്ന്യാസിമാർ കൂടി വരുന്നതോടെ മൂർദ്ധന്യത്തിലെത്തും.
ഇനിയുള്ള ആറു നാളുകളിൽ യാഗശാല കാളീദേവിയുടെ മന്ത്രങ്ങളാൽ മുഖരിതമാകും. ഭക്തരുടെ ദുരിതങ്ങൾ യാഗാഗ്നിയിൽ അർപ്പിച്ച് പുതിയൊരു ജീവിതത്തിലേക്ക് പ്രവേശിക്കുന്ന ചടങ്ങുകളാണ് നടക്കുന്നത്. പിതൃമോക്ഷ സങ്കല്പത്തിനായുള്ള മഹാകാല ഭൈരവ ഹവനവും ഇന്നു മുതൽ ആരംഭിക്കും. കേരളത്തിൽ ആദ്യമായാണ് കാലഭൈരവ ഹവനം നടക്കുന്നത്. യാഗശാലയിലെ മുഴുവൻ യാഗകുണ്ഠങ്ങളിലും ഒരേ സമയം വിശുദ്ധിയുടെ യാഗാഗ്നി കത്തിജ്ജ്വലിക്കുന്നതും ഇന്നു മുതലാണ്.

 ഇന്നത്തെ പൂജകൾ

രാവിലെ 6.30ന് ആചാര്യന്മാരെ പൂർണ്ണകുംഭം നൽകി ആനയിക്കൽ. 7ന് ഗംഗാഭവാനി പൂജ, ഗുരു പ്രാർത്ഥന. 7.30ന് മഹാഗണപതി പൂജ, ഏകാദശ രുദ്ര മഹാഹവനം ആരംഭം, ശതസഹസ്രകാളികാ ഹവനം ആരംഭം, പഞ്ചഗവ്യ മേളനം, തളശുദ്ധി. 9ന് സ്വസ്തിപുണ്യാഹവാചനം, ദേവനാന്ദി, മഹാസങ്കല്പം, കൃഷ് ആചരണം, റിത്വിക്വരണം,കൗതുക ബന്ധനം, മണ്ഡലരചന പൂർവക യന്ത്ര ആരാധന, മഹാകാളിക പ്രധാന കലശസ്ഥാപനം, വിശേഷ ചതുഷ്ഷഷ്ഠി ഉപചാരപൂജ, ആദിത്യാദി നവഗ്രഹ ആരാധന,അഗ്നിപ്രതിഷ്ഠ. 11ന് മഹാകാളികാ പ്രധാനയാഗ ആരംഭം, മഹാകാല ഭൈരവ ഹവന സങ്കല്പ ആരംഭം, മഹായാഗദേവതാ പൂർണ്ണാഭിഷേകം, മഹായാഗദേവതാ അലങ്കാര ആരതി. 12.25ന് വസോർദാര. 1ന് ലഘുപൂർണ്ണാഹുതി, മഹാമംഗളാരതി, തീർത്ഥപ്രസാദം. ഒന്നു മുതൽ 6.30 വരെ സഹസ്രനാമ പാരായണം, അഷ്ടദിക്ക് ബലി, ലഘുപൂർണ്ണാഹുതി, അഷ്ട അവദാന വേദസേവ, മഹാമംഗളാരതി.