തിരുവനന്തപുരം: നഗരസഭ ആരോഗ്യ വിഭാഗം നഗരത്തിലെ പത്തോളം ഹോട്ടലുകളിൽ ഇന്നലെയും പരിശോധന നടത്തി. കിള്ളിപ്പാലം,അട്ടക്കുളങ്ങര,ചാല,കരിക്കകം,ഒരുവാതിൽകോട്ട,വെസ്റ്റ് ഫോർട്ട് എന്നിവിടങ്ങളിലെ വിവിധ ഹോട്ടലുകളിലാണ് പരിശോധന നടന്നത്. പഴകിയ ഭക്ഷണങ്ങളും പ്ലാസ്റ്റിക് ക്യാരി ബാഗുകളും ഡിസ്‌പോസിബിൾ ഗ്ലാസുകൾ പിടിച്ചെടുത്തു. അപാകത കണ്ടെത്തിയ ഹോട്ടലുകൾക്ക് നോട്ടീസ് നൽകി. ഹെൽത്ത് ഇൻസ്‌പെക്‌ടർ കെ.ഗണേഷ്‌കുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. വരും ദിവസങ്ങളിലും പരിശോധന തുടരുമെന്നും കുറ്റക്കാർക്കെതിരെ കർശന നടപടികൾ സ്വീകരിക്കുമെന്നും മേയർ അറിയിച്ചു.