തിരുവനന്തപുരം:ശ്രീകാര്യം ലെയോള കോളേജ് ഒഫ് സോഷ്യൽ സയൻസസിൽ ഗസ്റ്റ് അദ്ധ്യാപകരുടെ അഭിമുഖം,സോഷ്യോളജി വിഭാഗത്തിൽ 30ന് രാവിലെ 9.30നും കൗൺസിലിംഗ് സൈക്കോളജി വിഭാഗത്തിൽ ഉച്ചയ്‌ക്ക് 1.30നും,സോഷ്യൽ വർക്ക് വിഭാഗത്തിൽ 31ന് രാവിലെ 9.30നും,ഡിസാസ്റ്റർ മാനേജ്മെന്റ് വിഭാഗത്തിൽ 11 മണിക്കും കോളേജിൽ നടത്തും.കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ കൊല്ലം മേഖലാ ഓഫീസിൽ ഗസ്റ്റ് അദ്ധ്യാപകരുടെ പാനലിൽ പേര് രജിസ്റ്റർ ചെയ്‌ത ഉദ്യോഗാർത്ഥികൾ ബയോഡാറ്റയും അസൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം അഭിമുഖത്തിന് ഹാജരാകണം.ഫോൺ: 0471-2592059,2591018.