-raid-

തിരുവനന്തപുരം: ഭക്ഷ്യസുരക്ഷ ഉറപ്പാക്കാൻ 'നല്ല ഭക്ഷണം നാടിന്റെ അവകാശം' കാമ്പെയിനിന്റെ ഭാഗമായി ഇന്നലെ ഭക്ഷ്യസുരക്ഷാ വകുപ്പ് 253 സ്ഥാപനങ്ങളിൽ പരിശോധന നടത്തി. ലൈസൻസോ രജിസ്‌ട്രേഷനോ ഇല്ലാത്ത 20 കടകളുടെ പ്രവർത്തനം നിറുത്തിവയ്പ്പിച്ചു. 86 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 31 കിലോഗ്രാം വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 26 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു.

ഈ മാസം 2 മുതൽ ഇന്നലെവരെ സംസ്ഥാന വ്യാപകമായി 2,183 പരിശോധനകൾ നടത്തി. 201 കടകളുടെ പ്രവർത്തനം നിറുത്തിവയ്പ്പിച്ചു. 717 സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. 314 കിലോ വൃത്തിഹീനമായ മാംസം പിടിച്ചെടുത്ത് നശിപ്പിച്ചു. 185 സാമ്പിളുകൾ പരിശോധനയ്ക്കയച്ചു. 'ഓപ്പറേഷൻ മത്സ്യ'യുടെ ഭാഗമായി ഇതുവരെ 6,240 കിലോഗ്രാം പഴകിയതും കേടായതുമായ മത്സ്യം നശിപ്പിച്ചു.

 ഹോ​ട്ട​ൽ​ ​പ​രി​ശോ​ധന ടൂ​റി​സ​ത്തെ​ ​ബാ​ധി​ക്കു​മെ​ന്ന്

കാ​സ​ർ​കോ​ട്ടെ​ ​ഷ​വ​ർ​മ്മ​ ​ദു​ര​ന്ത​ത്തെ​ത്തു​ട​ർ​ന്ന് ​ന​ട​ത്തു​ന്ന​ ​പ​രി​ശോ​ധ​ന​ക​ൾ​ ​വി​നോ​ദ​ ​സ​ഞ്ചാ​ര​ ​മേ​ഖ​ല​യെ​ ​പ്ര​തി​കൂ​ല​മാ​യി​ ​ബാ​ധി​ക്കു​മെ​ന്ന് ​കേ​ര​ള​ ​ഹോ​ട്ട​ൽ​ ​ആ​ൻ​ഡ് ​റെ​സ്റ്റോ​റ​ന്റ് ​അ​സോ​സി​യേ​ഷ​ൻ​ ​(​കെ.​എ​ച്ച്.​ആ​ർ.​എ​)​ ​പ്ര​സി​ഡ​ന്റ് ​ജി.​ ​ജ​യ​പാ​ലും​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​ ​കെ.​പി.​ ​ബാ​ല​കൃ​ഷ്ണ​ ​പൊ​തു​വാ​ളും​ ​ആ​രോ​പി​ച്ചു.​ ​പ​രി​ശോ​ധ​ന​ക​ൾ​ ​സ്വാ​ഗ​തം​ ​ചെ​യ്യു​ന്നെ​ങ്കി​ലും​ ​മാ​ദ്ധ്യ​മ​ശ്ര​ദ്ധ​യ്ക്കു​വേ​ണ്ടി​ ​ന​ട​ത്തു​ന്ന​തി​നോ​ട് ​യോ​ജി​പ്പി​ല്ല.

ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ഹോ​ട്ട​ലു​ക​ൾ​ ​പ​രി​ശോ​ധി​ക്കു​ക​യും​ ​നി​സാ​ര​വീ​ഴ്ച​ക​ൾ​പോ​ലും​ ​പ​ർ​വ​തീ​ക​രി​ച്ച് ​പ്ര​ച​രി​പ്പി​ക്കു​ക​യു​മാ​ണ്.​ ​കേ​ര​ള​ത്തി​ലെ​ ​ഹോ​ട്ട​ലു​ക​ളി​ലെ​ ​ഭ​ക്ഷ​ണം​ ​മോ​ശ​വും​ ​വൃ​ത്തി​ഹീ​ന​വു​മാ​ണെ​ന്ന് ​ആ​ഗോ​ള​ത​ല​ത്തി​ൽ​ ​പ്ര​ച​രി​ക്കു​ന്ന​ത് ​സ​ഞ്ചാ​രി​ക​ളെ​ ​അ​ക​റ്റും.​ ​ഭ​ക്ഷ്യ​ദു​ര​ന്ത​മു​ണ്ടാ​കാ​ൻ​ ​കാ​ത്തു​നി​ൽ​ക്കാ​തെ​ ​നി​ശ്ചി​ത​ ​ഇ​ട​വേ​ള​ക​ളി​ൽ​ ​പ​രി​ശോ​ധി​ച്ച് ​ന്യൂ​ന​ത​ക​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ഹോ​ട്ട​ലു​ട​മ​ക​ൾ​ക്ക് ​നി​ർ​ദ്ദേ​ശം​ ​ന​ൽ​കാ​ൻ​ ​ഉ​ദ്യോ​ഗ​സ്ഥ​ർ​ ​ത​യ്യാ​റാ​ക​ണം.