p

തിരുവനന്തപുരം: 'വല്യമ്മച്ചി എന്നും ഒരു ധൈര്യമായിരുന്നു. വല്യമ്മച്ചി പോയതിന്റെ ശൂന്യത തിരിച്ചറിയുന്നത് ഇപ്പോഴാണ്..' കെ.ആർ ഗൗരിഅമ്മയുടെ നിറഓർമ്മകളിലാണ് സഹോദരീപുത്രി ബീനാ കുമാരി. കഴിഞ്ഞ മേയ് 11നാണ് ഗൗരിഅമ്മ വിടപറഞ്ഞത്. ഗൗരിഅമ്മയുടെ ഇളയ സഹോദരി കെ.ആർ ഗോമതിയുടെയും ടി.എൻ ചന്ദ്രശേഖറിന്റെയും മകളായ ബീന മൂന്നര വയസു മുതൽ കൂടുതൽ സമയവും ഗൗരിഅമ്മയുടെ വീട്ടിലായിരുന്നു. 'വല്യമ്മച്ചിയ്ക്ക് കുട്ടികളോടെല്ലാം ഇഷ്ടമായിരുന്നു. സ്വന്തം അമ്മയെക്കാൾ കൂടുതൽ സ്നേഹിച്ചതും വല്യമ്മച്ചിയെ തന്നെ. സാധാരണക്കാർക്കു വേണ്ടിയുടെ വല്യമ്മച്ചിയുടെ നിലപാടുകൾ എന്നും ശ്രദ്ധേയമായിരുന്നു.

തിരുവനന്തപുരത്തെത്തിയാൽ എന്റെ വീട്ടിലാണ് താമസിക്കാറ്. എന്റെ ഭർത്താവ് ഡോ. ഉണ്ണികൃഷ്ണനോടും (റിട്ട. മെഡിക്കൽ കോളേജ്, തിരുവനന്തപുരം) മക്കളായ അഞ്ജനയോടും അരുണിനോടും അതിരറ്റ വാത്സല്യമായിരുന്നു.

ആലപ്പുഴയിലുള്ള 19 സെന്റ് സ്ഥലവും വീടും എന്റെ പേരിലാണ് എഴുതിയതെങ്കിലും ഇതുവരെ അതുശരിയായി കിട്ടിയില്ല. അത് കിട്ടിയാലുടൻ വല്യമ്മച്ചിയുടെ സ്മാരകം പണിയാനായി സർക്കാരിനു വിട്ടു നൽകും. വല്യമ്മച്ചിയുടെ സുഹൃത്തുക്കളേയും കുറച്ച് ബന്ധുക്കളെയും ചേർത്ത് കെ.ആർ ഗൗരിഅമ്മ ഫൗണ്ടേഷൻ രൂപീകരിച്ചു. പാർശ്വവത്കരിക്കപ്പെട്ടവരുടേയും അടിച്ചമർത്തപ്പെട്ടവരുടേയും ജീവിതസാഹചര്യങ്ങൾ മെച്ചപ്പെടുത്താനായി പ്രവർത്തിക്കുന്നവർക്ക് ഗൗരിഅമ്മ പുരസ്കാരം വല്യമ്മച്ചിയുട‌െ പിറന്നാൾ ദിനത്തിൽ സമ്മാനിക്കാനും തീരുമാനിച്ചിട്ടുണ്ട്'.

ഗൗ​രി​അ​മ്മ
അ​നു​സ്‌​മ​ര​ണ​ത്തി​ന്
ജെ.​എ​സ്.​എ​സി​ന്റെ
മൂ​ന്ന് ​വി​ഭാ​ഗ​ങ്ങൾ

ആ​ല​പ്പു​ഴ​:​ ​ഗൗ​രി​അ​മ്മ​യു​ടെ​ ​ഒ​ന്നാം​ ​ച​ര​മ​വാ​ർ​ഷി​ക​മാ​യ​ ​ഇ​ന്ന് ​ജെ.​എ​സ്.​എ​സി​ന്റെ​ ​മൂ​ന്ന് ​വി​ഭാ​ഗ​ങ്ങ​ളും​ ​അ​നു​സ്‌​മ​ര​ണ​ ​സ​മ്മേ​ള​ന​ങ്ങ​ൾ​ ​സം​ഘ​ടി​പ്പി​ക്കും.​ ​പി.​സി.​ ​ബീ​നാ​കു​മാ​രി​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യ​ ​ജെ.​എ​സ്.​എ​സ് ​രാ​വി​ലെ​ 11​ന് ​ആ​ല​പ്പു​ഴ​ ​ടൗ​ൺ​ ​ഹാ​ളി​ൽ​ ​ന​ട​ത്തു​ന്ന​ ​അ​നു​സ്‌​മ​ര​ണം​ ​സി.​പി.​ഐ​ ​സം​സ്ഥാ​ന​ ​സെ​ക്ര​ട്ട​റി​ ​കാ​നം​ ​രാ​ജേ​ന്ദ്ര​ൻ​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​മു​ൻ​ ​മ​ന്ത്രി​ ​ജി.​ ​സു​ധാ​ക​ര​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.
അ​ഡ്വ.​ ​എ.​എ​ൻ.​ ​രാ​ജ​ൻ​ബാ​ബു​ ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യ​ ​ജെ.​എ​സ്.​എ​സ് ​ഉ​ച്ച​യ്‌​ക്ക് 3.30​ ​ന് ​ആ​ല​പ്പു​ഴ​ ​വൈ.​എം.​സി.​എ​യി​ൽ​ ​സം​ഘ​ടി​പ്പി​ക്കു​ന്ന​ ​അ​നു​സ്‌​മ​ര​ണ​ത്തി​ൽ​ ​പ്ര​സി​ഡ​ന്റ് ​പ്രൊ​ഫ.​ ​എ.​വി.​ ​താ​മ​രാ​ക്ഷ​ൻ​ ​അ​ദ്ധ്യ​ക്ഷ​ത​ ​വ​ഹി​ക്കും.​ ​എ.​എ​ൻ.​ ​രാ​ജ​ൻ​ബാ​ബു​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.
വി.​എ​സ്.​ ​സ​ത്‌​ജി​ത്ത് ​ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി​യാ​യ​ ​വി​ഭാ​ഗം​ ​ഉ​ച്ച​യ്‌​ക്ക് ​ശേ​ഷം​ ​മൂ​ന്നി​ന് ​തി​രു​വ​ന​ന്ത​പു​രം​ ​പ്ര​സ് ​ക്ള​ബി​ൽ​ ​ചേ​രു​ന്ന​ ​അ​നു​സ്‌​മ​ര​ണ​ ​സ​മ്മേ​ള​നം​ ​മു​ൻ​ ​പ്ര​തി​പ​ക്ഷ​ ​നേ​താ​വ് ​ര​മേ​ശ് ​ചെ​ന്നി​ത്ത​ല​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യും.​ ​മു​ൻ​ ​മ​ന്ത്രി​ ​ക​ട​കം​പ​ള്ളി​ ​സു​രേ​ന്ദ്ര​ൻ​ ​അ​നു​സ്‌​മ​ര​ണ​ ​പ്ര​ഭാ​ഷ​ണം​ ​ന​ട​ത്തും.