kochera

തിരുവനന്തപുരം: കൊച്ചേറ ഫൗണ്ടേഷന്റെ പതിനെട്ടാമത് വാർഷികാഘോഷവും കാവ്യ സദസും മുൻ ഡി.ജി.പിയും സ്റ്റേറ്റ് പൊലീസ് കംപ്ലയിന്റ് അതോറിട്ടി അംഗവുമായ കെ.പി സോമരാജൻ ഉദ്ഘാടനം ചെയ്‌തു. ഫൗണ്ടേഷൻ ചെയർമാൻ കലാം കൊച്ചേറ അദ്ധ്യക്ഷത വഹിച്ചു.വൈസ് ചെയർമാൻ താജുദ്ദീൻ,ജനറൽ സെക്രട്ടറി പള്ളിപ്പുറം ജയകുമാർ,ചിത്രാ മേനോൻ,ആരിഫ് മുഹമ്മദ് എന്നിവർ സംസാരിച്ചു.കാവ്യ സദസ് ദേവൻ പകൽകുറി ഉദ്ഘാടനം ചെയ്‌തു.കവി സോമൻ നായർ കാവുവിളയെ ആദരിച്ചു.