
വിഴിഞ്ഞം: സാഗർ കവച് ആരംഭിച്ചു. കേരള - മാഹി തീര സംരക്ഷണ സേനാ ആസ്ഥാനത്തിന്റെ നേതൃത്വത്തിൽ തീരദേശ സുരക്ഷാ അഭ്യാസമായാണ് 'സാഗർ കവച് തുടങ്ങിയത്. തീരത്തോട് ചേർന്ന് അജ്ഞാത കപ്പലുകൾ ശ്രദ്ധയിൽ പെട്ടാൽ മത്സ്യത്തൊഴിലാളികൾ അറിയിക്കണമെന്ന് കോസ്റ്റ് ഗാർഡ് നിർദ്ദേശിച്ചു. തീരദേശ സുരക്ഷാ സംവിധാനത്തിന്റെ ഫലപ്രാപ്തി പരിശോധന, പരസ്പര പ്രവർത്തനക്ഷമതാ വർദ്ധന എന്നിവ ലക്ഷ്യമിട്ട് നാവിക സേന, കോസ്റ്റൽ പൊലീസ്, ഇന്റലിജൻസ് ബ്യൂറോ, കസ്റ്റംസ്, തുറമുഖ ഫിഷറീസ് വകുപ്പുകൾ, ലൈറ്റ്ഹൗസ്, കടലോര ജാഗ്രതാ സമിതി എന്നീ ഏജൻസികളുടെ പങ്കാളിത്തത്തോടെയുള്ള അഭ്യാസം ഇന്ന് സമാപിക്കും.