തിരുവനന്തപുരം: എസ്.എൻ.ഡി.പി യോഗം കുമാരപുരം ശാഖയുടെ ഗുരുദേവക്ഷേത്ര പ്രതിഷ്ഠാ വാർഷികവും ഉപദേവതകളായ മഹാഗണപതിയുടെയും ശാരദാദേവിയുടെയും പ്രതിഷ്ഠാകർമ്മങ്ങളും 24 മുതൽ 28 വരെയും ജൂൺ 7 മുതൽ 9 വരെയും നടക്കും. 28ന് ക്ഷേത്ര പ്രതിഷ്ഠാവാർഷികവും ജൂൺ 9ന് ഉപദേവതകളുടെ പ്രതിഷ്ഠാകർമ്മവും ക്ഷേത്രതന്ത്രി സുജിത്ത് തന്ത്രിയുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി സുമേഷ് ശാന്തിയും ചേർന്ന് നടത്തുമെന്ന് ശാഖാ പ്രസിഡന്റ് മണ്ണുമുട്ടം ശശിയും സെക്രട്ടറി ബൈജു തമ്പിയും അറിയിച്ചു. 27 വരെ എന്നും രാവിലെ മലർനിവേദ്യം, 6.30ന് മഹാഗണപതിഹോമം, ദീപാരാധന, 9ന് മഹാഗുരുപൂജ, നിവേദ്യം, മംഗളാരതി, വൈകിട്ട് ദീപാരാധന, അത്താഴപൂജ എന്നിവ ഉണ്ടായിരിക്കും.

24ന് രാത്രി അത്താഴ പൂജയ്ക്ക് ശേഷം നൃത്തസംഗീത സന്ധ്യ. 25നും 26നും രാത്രി നൃത്തസന്ധ്യ. 27ന് രാവിലെ 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 6.30ന് വിശേഷാൽ പൂജ, 7.30ന് സമ്പൂർണ നാരായണീയ പാരായണം, രാത്രി ദീപാരാധന,7.30ന് ഭഗവതിസേവ, പ്രസാദശുദ്ധി, അത്താഴപൂജ.28ന് രാവിലെ മലർനിവേദ്യം, 6ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, 9ന് മൃത്യുഞ്ജയഹോമം, കലശപൂജ, കലശാഭിഷേകം, മഹാഗുരുപൂജ, മഹാനിവേദ്യം, മംഗളാരതി, 12ന് സമൂഹസദ്യ, രാത്രി ദീപാരാധന, പുഷ്പാഭിഷേകം, അത്താഴപൂജ, ലഘുഭക്ഷണം.

ഉപദേവതകളുടെ പ്രതിഷ്ഠയോടനുബന്ധിച്ച് ജൂൺ 7ന് രാവിലെ 6ന് മലർനിവേദ്യം, 6.30ന് മഹാഗണപതിഹോമം, വൈകിട്ട് 4ന് ഉപദേവതകളുടെ വിഗ്രഹം വഹിച്ചുകൊണ്ടുള്ള നഗരപ്രദക്ഷിണം,ദീപാരാധന, 6ന് ഗുരുപൂജ, വിഘ‌്‌നേശ്വര പൂജ, ആചാര്യവരണം,പുണ്യാഹം, ബിംബപരിഗ്രഹം, ജലാധിവാസം, പ്രാസാദശുദ്ധി, വാസ്തുബലി.

8ന് രാവിലെ 6ന് മലർനിവേദ്യം, 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗുരുപൂജ, ബിംബശുദ്ധികലശം, ജലോധാരം, നേത്രോന്മീലനം, ബിംബശുദ്ധികലശാഭിഷേകം, വൈകിട്ട് ഗുരുപൂജ, ശയ്യാപൂജ,നിദ്രാകലശപൂജ, അധിവാസഹോമം,9ന് രാവിലെ 6ന് മലർനിവേദ്യം, 6.30ന് അഷ്ടദ്രവ്യ മഹാഗണപതിഹോമം, ഗുരുപൂജ, പരികലശപൂജ, ബ്രഹ്മകലശപൂജ, അധിവാസം വിടർത്തൽ, അധിവാസത്തിങ്കൽ വിശേഷാൽപൂജ, പ്രായശ്ചിത്താദി ദാനങ്ങൾ, മുഷ്ട്യാദി ശുദ്ധി,11.57 കഴിഞ്ഞ് 12.19 നുള്ളിൽ ശ്രീ മഹാഗണപതിയുടെയും ശ്രീ ശാരദാദേവിയുടെയും വിഗ്രഹപ്രതിഷ്ഠ നടത്തും.