
കല്ലമ്പലം: ഓട്ടോ റിക്ഷയിൽ സ്വകാര്യ ബസിടിച്ച് പരിക്കേറ്റ മണമ്പൂർ പുത്തൻകോട് മായാവിലാസത്തിൽ കെ.ജയപ്രകാശ് (64) മരിച്ചു. കഴിഞ്ഞ 30 ന് വൈകിട്ട് ദേശീയപാതയിൽ കടുവാപള്ളിക്ക് സമീപമായിരുന്നു അപകടം. മകളുടെ വീട് സന്ദർശിച്ച് ഓട്ടോയിൽ മടങ്ങവേ സ്വകാര്യ ബസിടിക്കുകയായിരുന്നു. ജയപ്രകാശിനെ സ്വകാര്യ ആശൂപത്രിയിലും തുടർന്ന് തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം മരിച്ചു. പരിക്കേറ്റ ഓട്ടോ ഡ്രൈവർ ആശുപത്രി വിട്ടു. ശോഭനയാണ് ഭാര്യ. മക്കൾ: മഞ്ജു, മായ. മരുമക്കൾ: അനീഷ്,മൻജിത്ത്. .