babu

തിരുവനന്തപുരം: റോഡ് മുറിച്ചുകടക്കുന്നതിനിടെ ഫ്ളാറ്റിലെ സുരക്ഷ ജീവനക്കാരൻ കറിടിച്ച് മരിച്ചു. നെടുമങ്ങാട് മഞ്ച തേരുമല ഐ.ടി.സിക്ക് സമീപം ശ്രീവിഹാറിൽ ബാബു (70)ആണ് മരിച്ചത്. തിങ്കളാഴ്ച രാത്രി എട്ടോടെയായിരുന്നു അപകടം. കുന്നുകുഴി സമൃദ്ധി വെൺപകൽ ഫ്ളാറ്റിലെ സുരക്ഷ ജീവനക്കാരനായിരുന്നു. ഫ്ളാറ്റിന് മുന്നിലെ റോഡ് മുറിച്ച് കടക്കുകയായിരുന്നു. അമിത വേഗതയിലെത്തിയ കാർ ഇയാളെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. കാർ നിറുത്താതെ പോയി. മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു. ഭാര്യ ലളിത, മക്കൾ: രാജേഷ്, റിനേഷ്, ശ്രീജേഷ്, മരുമക്കൾ: ശ്രീജ, ശ്രുതി,