
ഫ്രാൻസിലെ കാൻ ചലച്ചിത്രമേളയുടെ ആദ്യദിനം റെഡ് കാർപ്പറ്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളിയായ നയൻതാരയും. മേയ് 17ന് ആരംഭിക്കുന്ന മേളയുടെ ഉദ്ഘാടന ദിനത്തിൽ ഇന്ത്യയുടെ പ്രതിനിധി സംഘത്തെ വാർത്താവിതരണ മന്ത്രി അനുരാഗ് ഠാക്കൂറാണ് നയിക്കുന്നത്. സംഗീത സംവിധായകരായ എ.ആർ. റഹ്‌മാൻ, റിക്കി കെജ്, ഗായകൻ മെഖാൻ, സംവിധായകൻ ശേഖർകപൂർ, നടൻമാരായ അക്ഷയ്‌കുമാർ, നവാസുദ്ദീൻ സിദ്ദിഖി, മാധവൻ, പൂജ ഹെഗ്ഡെ, തമന്ന ഭാട്ടിയ, വാണി ത്രിപാഠി, സെൻസർ ബോർഡ് ചെയർമാൻ പ്രസൂൺ ജോഷി എന്നിവരാണ് ഇന്ത്യൻ പ്രതിനിധി സംഘത്തിലെ മറ്റുള്ളവർ.