
മൊണാലിസ ലുക്കിൽ അഹാന കൃഷ്ണയുടെ ഗ്ളാമർ ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്തു ആരാധകർ. അപർണ ദാസ്, നൈല ഉഷ, ആൻ അഗസ്‌റ്റിൻ ഉൾപ്പെടെ നിരവധി താരങ്ങൾ പ്രതികരണവുമായി എത്തി. കാൻവാസിൽ വരച്ച ഛായാചിത്രം പോലെ തോന്നുന്നുവെന്നാണ് ആരാധകരുടെ കമന്റ്. ഫോട്ടോഗ്രാഫർ ജിക്‌സൺ പകർത്തിയതാണ് ചിത്രങ്ങൾ. സംസൺ ലീ ആണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. സമൂഹ മാദ്ധ്യമങ്ങളിൽ ഏറെ ആരാധകരുള്ള താരമാണ് അഹാന. പിടികിട്ടാപ്പുള്ളിയാണ് അഹാന അവസാനം അഭിനയിച്ച് റിലീസ് ചെയ്ത ചിത്രം. നാൻസിറാണി, അടി എന്നീ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുന്നുണ്ട്. മലയാളത്തിൽ പുതിയ ചിത്രങ്ങൾ താരം കമ്മിറ്റ് ചെയ്തിട്ടില്ല.