വിതുര:പെട്രോൾ,പാചകവാതകവിലവർദ്ധനയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് തൊളിക്കോട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വിറക് വിതരണം നടത്തിയും ഗ്യാസ് സിലിണ്ടറിൽ റീത്ത് സമർപ്പിച്ചും സമരം നടത്തി.യൂത്ത് കോൺഗ്രസ് അഖിലേന്ത്യാകോഒാർഡിനേറ്റർ റമീസ് ഹുസൈൻ ഉദ്ഘാടനം ചെയ്തു.യൂത്ത് കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് തൊളിക്കോട്ഷാൻ അദ്ധ്യക്ഷത വഹിച്ചു.കോൺഗ്രസ് തൊളിക്കോട് മണ്ഡലം പ്രസിഡന്റ് ചായംസുധാകരൻ,തൊളിക്കോട് ടൗൺവാർഡ് മെമ്പർ ഷെമിഷംനാദ്, മുൻ മെമ്പർ തൊളിക്കോട് ഷംനാദ്,കെ.എൻ.അൻസർ,ചെട്ടിയാംപാറ വാർഡ്മെമ്പർ പ്രതാപൻ,അഖിൽആനപ്പെട്ടി, ചൈതന്യാമലയടി,ബിപിൻ,ശ്രീഹരിപുളിച്ചാമല,ആസിഫ്,ഷംനാദ്,അബൂദ് ഷിമാൽ എന്നിവർ നേതൃത്വം നൽകി.