
പാലോട്: 'ഞങ്ങളും കൃഷിയിലേക്ക്' പരിപാടിയുടെ നന്ദിയോട് പഞ്ചായത്ത് തല ഉദ്ഘാടനം ആലംപാറ വാർഡിൽ വാർഡ് മെമ്പർ രാജേഷ് അദ്ധ്യക്ഷനായ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് ശൈലജാ രാജീവൻ ഉദ്ഘാടനം ചെയ്തു.വൈസ് പ്രസിഡന്റ് പി.എസ്.ബാജിലാൽ,രാധാ ജയപ്രകാശ്,ബീന രാജു,ദീപാ മുരളി,രാജ്കുമാർ,പേരയം ശശി,നവോദയ മോഹനൻ നായർ എന്നിവർ പങ്കെടുത്തു.